Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Public Toilets

Pathanamthitta

പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി: എം​പി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളു​ടെ ന​ട​ത്തി​പ്പി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ലം അ​ടു​ത്ത വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ മു​ൻ​കൈ​യെ​ടു​ത്ത് ശു​ചി​ത്വ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്ക് പി​ഴ ചു​മ​ത്ത​ണം. എ​ന്നി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്ക​ൽ ശു​ചി​ത്വ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൃ​ത്തി​യാ​ക്കി തു​ക ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഈ​ടാ​ക്ക​ണം.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളു​ടെ പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​ക​ണം. ടേ​ക്ക് എ ​ബ്രേ​ക്ക് പ​ദ്ധ​തി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും എം​പി നി​ർ​ദ്ദേ​ശി​ച്ചു.

Latest News

Corehub Up